Advertisement

നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണ കേരളം വിട്ടതായി സൂചന

January 8, 2023
2 minutes Read

കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ വ്യവസായി പ്രവീൺ റാണ കേരളം വിട്ടെന്ന് സൂചന. പൂനെ, ബെംഗളൂരു നഗരങ്ങളിൽ തെരച്ചിൽ ഊർജിതമാക്കി പൊലീസ്. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും. സേഫ് ആൻഡ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു പ്രവീൺ റാണ.

മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായെങ്കിലും കോടതിയെ സമ‍ീപിച്ചിട്ടില്ല. കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നെങ്കിലും റാണയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശിയാണ് പ്രവീൺ റാണ.

Story Highlights: Investment fraud: Praveen Rana is tipped to have left Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top