‘നിങ്ങളെനിക്ക് വിഷം തന്നാലോ?’ യുപി പൊലീസ് നൽകിയ ചായ കുടിക്കാൻ വിസമ്മതിച്ച് അഖിലേഷ് യാദവ്: വിഡിയോ

ഉത്തർ പ്രദേശ് നൽകിയ ചായ കുടിക്കാൻ വിസമ്മതിച്ച് സമാജ്‌വാദി പാർട്ടി ദേശീയ പ്രസിഡൻ്റ് അഖിലേഷ് യാദവ്. തനിക്ക് വിഷം നൽകുമെന്ന് ഭയമുണ്ടെന്നും അതുകൊണ്ട് ചായ കുടിക്കാൻ കഴിയില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. പാർട്ടി നേതാവ് മനീഷ് ജഗൻ അഗർവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്ന പ്രവർത്തകരെ കാണാനെത്തിയതായിരുന്നു അഖിലേഷ് യാദവ്.
“ഞാൻ നിങ്ങളുടെ ചായ കുടിക്കില്ല. ഞാൻ എൻ്റെ സ്വന്തം ചായ കൊണ്ടുവരും. പക്ഷേ, ആ കപ്പ് ഞാൻ സ്വീകരിക്കാം. നിങ്ങൾ ഇവിടെ നൽകുന്ന ചായ കുടിക്കാൻ എനിക്കാവില്ല. എനിക്ക് നിങ്ങൾ വിഷം തന്നാലോ? എനിക്ക് നിങ്ങളെ വിശ്വാസമില്ല. ഞാൻ ചായ പുറത്തുനിന്ന് വാങ്ങിക്കോളാം.”- അഖിലേഷ് യാദവ് പറഞ്ഞു.
#WATCH समाजवादी पार्टी प्रमुख अखिलेश यादव ने पुलिस मुख्यालय में चाय पीने से इंकार किया।
— ANI_HindiNews (@AHindinews) January 8, 2023
उन्होंने कहा,"हम यहां की चाय नहीं पियेंगे। हम अपनी (चाय) लाएंगे, कप आपका ले लेंगे। हम नहीं पी सकते, ज़हर दे दोगे तो? हमें भरोसा नहीं। हम बाहर से मंगा लेंगे।"
(वीडियो सोर्स: समाजवादी पार्टी) pic.twitter.com/zwlyMp8Q82
പാർട്ടിയുമായി ബന്ധമുള്ള ഒരു ട്വിറ്റർ ഹാൻഡിലിലൂടെ ബിജെപി നേതാക്കൾക്കെതിരെയും മാധ്യമപ്രവർത്തകർക്കെതിരെയും മോശം ട്വീറ്റുകൾ ചെയ്തെന്ന പരാതിയിലാണ് മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പകൽ 11 മണിയോടെ പൊലീസ് സ്റ്റേഷനിലെത്തിയ അഖിലേഷ് യാദവ് രണ്ട് മണിക്കൂറോളം അവിടെ തുടർന്നു.
Story Highlights: Poison Akhilesh Yadav Refuses Tea UP Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here