പാലായിൽ ശബരിമല തീർത്ഥാടകരുടെ വാൻ നിയന്ത്രണം വിട്ട് കാറിൽ ഇടിച്ച് മറിഞ്ഞു; ഏഴ് പേർക്ക് പരുക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. പാലാ പൊൻകുന്നത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ( Sabarimala pilgrims van accident Seven injured ).
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
കോട്ടയം രാമപുരത്തിന് സമീപം മാനത്തൂരിലും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പട്ട് 14 പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ 5 പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെയും കോട്ടയം മെഡിക്കൽ കോളജിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ബാക്കിയുള്ളവർ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് വെല്ലൂരിൽ നിന്നുളള തീർത്ഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡിനു സമീപത്തെ തിട്ടയിൽ ഇടിച്ചു ബസ് ചെരിഞ്ഞു. ജനൽ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചവർക്കാണ് ഗുരുതമായി പരുക്കേറ്റത് .ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. രാത്രി ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. രാമപുരം പൊലീസിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.
Story Highlights: Sabarimala pilgrims van accident Seven injured
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here