സുല്‍ത്താന്‍ പുരിയില്‍ കാറിടിച്ച് മരിച്ച അഞ്ജലിയുടെ കുടുംബത്തിന് സഹായവുമായി ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍

സുല്‍ത്താന്‍ പുരിയില്‍ കാറിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരിയുടെ കുടുംബത്തിന് ധന സഹായവുമായി ഷാരൂഖ് ഖാന്‍ ആരംഭിച്ച മീര്‍ ഫൗണ്ടേഷന്‍. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന അഞ്ജലി. യുവതിയുടെ അമ്മയുടെ തുടര്‍ചികിത്സകൂടി കണക്കാക്കിയാണ് ധനസഹായം നല്‍കിയതെന്നും ഫൗണ്ടേഷന്‍ അധികൃതര്‍ വ്യക്തമാക്കി. (shahrukhkhans meer foundation donates to family of anjali singh)
യുവതിയുടെ കുടുംബത്തിനായി ഒരു തുക സഹായമായി നല്‍കിയിരിക്കുകയാണ് ഈ സംഘടന. എന്നാല്‍ എത്ര തുകയാണ് നല്‍കിയത് എന്ന കാര്യം എന്‍ജിഒ വെളിപ്പെടുത്തിയിട്ടില്ല. പിതാവായ മീര്‍ താജ് മൊഹമ്മദ് ഖാന്റെ സ്മരണാര്‍ത്ഥം ഷാരൂഖ് ഖാന്‍ ആരംഭിച്ച എന്‍ജിഓയാണ് മീര്‍ ഫൗണ്ടേഷന്‍. മീര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മുമ്പും നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ജനുവരി ഒന്നിന് പുലര്‍ച്ചയാണ് അഞ്ജലിയുടെ ജീവന്‍ നഷ്ടപ്പെടാനുണ്ടായ ദാരുണ സംഭവം നടന്നത്. പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അഞ്ച് യുവാക്കള്‍ സഞ്ചരിച്ച കാര്‍ യുവതിയുടെ സ്‌കൂട്ടറില്‍ ഇടിക്കുന്നത്. അടിയില്‍ കുരുങ്ങിയ അഞ്ജലിയുമായി കിലോമീറ്ററുകളോളം കാര്‍ സഞ്ചരിച്ചു.
Story Highlights: shahrukhkhans meer foundation donates to family of anjali singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here