യൂത്ത് കോൺഗ്രസിൻ്റെ നിർണായക യോഗം ഇന്ന് കൊച്ചിയിൽ

യൂത്ത് കോൺഗ്രസിൻ്റെ നിർണായക സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയിൽ നടക്കും. സമരങ്ങൾ കൊടുമ്പിരി കൊണ്ട സമയത്ത് അധ്യക്ഷൻ ഷാഫി പറമ്പിൽ വിദേശയാത്ര പോയതടക്കമുള്ള വിഷയങ്ങൾ ചർച്ചയായേക്കും. പുതിയ ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമാകുന്നു.
ഈ മാർച്ചിൽ ഇപ്പോൾ നിലവിലുള്ള നേതൃത്വത്തിൻറെ കാലാവധി അവസാനിക്കുകയാണ്. അതുകൊണ്ടുതന്നെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടതുണ്ട്. സമ്മേളനം സംഘടിപ്പിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ തന്നെ ഇന്നത്തെ നേതൃയോഗത്തിൽ ചർച്ചയാകേണ്ടതുണ്ട്. ഒപ്പം തന്നെ ഷാഫി പറമ്പിലിനെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളും ചർച്ചയാവും. ഏറ്റവും പ്രധാനമായി തിരുവനന്തപുരം കോർപ്പറേഷനിൽ സമരപ്രഖ്യാപനം അടക്കം നടത്തിയ ശേഷം പിന്നീട് യൂത്ത് കോൺഗ്രസിൻ്റെ അധ്യക്ഷനെ കാണുന്നത് ഖത്തർ ലോകകപ്പിലാണ്. ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും.
ഒപ്പം ശബരിനാഥിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളും ഇന്നത്തെ യോഗത്തിൽ പ്രധാനപ്പെട്ട ചർച്ചയായി മാറും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളിലും നിർണ്ണായകമായ ചർച്ചയാകും. സംസ്ഥാന നേതൃത്വത്തിന് ആവശ്യമുള്ള ആളുകൾക്ക് വേണ്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നടക്കമുള്ള ആരോപണങ്ങൾ അണികൾക്കിടയിൽ ഉണ്ടായിരുന്നു. അത്തരം ആരോപണങ്ങൾ അടക്കം പരിശോധിക്കേണ്ടതുണ്ട്. പലപ്പോഴും ഏറ്റെടുത്ത സമരങ്ങൾ വിജയിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്നടക്കമുള്ള ആക്ഷേപങ്ങൾ പല ഘട്ടത്തിലും യൂത്ത് കോൺഗ്രസിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ തന്നെ പരിശോധിക്കേണ്ടതായിട്ടുണ്ട്.
Story Highlights: youth congress meeting kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here