സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

കൊല്ലം നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം മൂന്ന് പ്രതികള്‍ കൂടി പിടിയില്‍. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും സ്റ്റേഷന്‍ ജ്യാമം ലഭിച്ചു. അതേസമയം മര്‍ദ്ദനമേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് എതിരെ സി ഐ ടി യു ജില്ലാ സെക്രട്ടറി എസ് ജയമോഹന്‍ രംഗത്ത് വന്നു.
സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് സി ഐ ടി യു ജില്ല സെക്രട്ടറി എസ് ജയമോഹന്‍ ട്വന്റി ഫോറിനോട് പറഞ്ഞു. മര്‍ദ്ദനമേറ്റ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്ക്ക് എതിരെ രംഗത്ത് വന്ന എസ് ജയമോഹന്‍
ചില രഹസ്യങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അനിഷ്ട സംഭവങള്‍ ഉണ്ടാക്കുകയായിരുന്നുവെന്നും ആരോപിച്ചു.
സി ഐ ടി യു തൊഴിലാളിയെ വിളിച്ചു വരുത്തി മര്‍ദ്ദിച്ചുവെന്നും ഇത് ചോദിക്കാണ് മറ്റ് തൊഴിലാളികള്‍ സൂപ്പര്‍ മാര്‍ക്കില്‍ പോയതെന്നുമാണ് സി ഐ ടി യു ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
Read Also: ഇടുക്കിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം; മദ്യത്തില്‍ കീടനാശിനി കലര്‍ന്നതായി കണ്ടെത്തല്‍
സംഭവം സംബന്ധിച്ച് നിലമേലില്‍ വിശദീകരണ യോഗം നടത്താനും സി ഐ ടി യു തീരുമാനം എടുത്തു.ഈ മാസം 11 സി ഐ ടി യു ചടയമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശദീകരണ യോഗം സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ഉദ്ഘാടനം ചെയ്യും. മര്‍ദ്ദനമേറ്റ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Story Highlights: CITU workers attacked supermarket owner three arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here