Advertisement

ഇൻഡിഗോ വിമാനത്തിൽ മദ്യപസംഘത്തിന്റെ അതിക്രമം; 2 പേർ പിടിയിൽ

January 9, 2023
2 minutes Read

ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് നേരെ മദ്യപ സംഘത്തിന്റെ അതിക്രമം. ഡൽഹി -പാറ്റ്ന ഇൻഡിഗോ വിമാനത്തിൽ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. എയർ ഇന്ത്യാ വിമാനത്തിൽ വയോധികയ്ക്ക് നേരെ യാത്രക്കാരൻ മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെയാണ് വീണ്ടും വിമാനത്തിൽ അതിക്രമം നടക്കുന്നത്.(drunk passengers made problem in indigo flight)

മദ്യപിച്ച ശേഷം വിമാനത്തിൽ കയറിയ മൂന്നംഗ സംഘം ആദ്യം ബഹളം വെക്കാൻ തുടങ്ങി. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമുണ്ടായതോടെ എയർഹോസ്റ്റസ് ഇടപെട്ടു. എന്നാൽ സംഘം എയർഹോസ്റ്റസിന് നേരെയും അതിക്രമം തുടർന്നു.

Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും

പറ്റ്നയിലെത്തിയ ഉടനെ സംഘത്തിലെ രണ്ട് പേരെ സിഐഎസ്എഫിന് കൈമാറി. ഒരാൾ പാറ്റ്ന വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി, പരാതി പൊലീസിന് കൈമാറിയതായും വിശദീകരിച്ചു.

Story Highlights: drunk passengers made problem in indigo flight

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top