അരിക്കാട്ട് കുഞ്ഞുവറീത് ജോണി ജർമ്മനിയിൽ നിര്യാതനായി

അരിക്കാട്ട് കുഞ്ഞുവറീത് ജോണി ജർമ്മനിയിലെ കൊളോണിൽ നിര്യാതനായി. ഇരിഞ്ഞാലക്കുടയ്ക്ക് സമീപം ആളൂരിൽ, പരേതനായ അരിക്കാട്ട് കുഞ്ഞുവറീതിന്റെയും ഏലിക്കുട്ടിയുടെയും മകനാണ്.
കൊളോൺ ഹോൾവെയ്‌ഡ് ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റായും 2 തവണ കേരള സമാജം ജോയിന്റ് സെക്രട്ടറിയായും കേരള പീപ്പിൾ ആർട്‌സ് ക്ലബ്ബിന്റെ (കെപിഎസി) സഹസ്ഥാപകനായും ഐവിസി കൊളോൺ വോളിബോൾ ക്ലബ്ബിന്റെ സജീവ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ജർമ്മനിയിൽ നഴ്സായി ദീർഘകാലം ജോലി ചെയ്തു. മാളയിലെ ഹോളി ഗ്രേസ് അക്കാഡമിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ഹോളി ഗ്രേസിന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഭാര്യ; അൽഫോൺസ. മക്കൾ; ജോൽ, ജോസ്ച, ജസ്റ്റിൻ. സംസ്ക്കാര ചടങ്ങുകൾ വെള്ളിയാഴ്ച്ച കൊളോണിൽ നടക്കും.
Story Highlights: Johny Aricatt passed away in Germany
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here