Advertisement

സൗദിയില്‍ പതിനാലായിരത്തിലധികം നിയമ ലംഘകര്‍ പിടിയിൽ

January 9, 2023
2 minutes Read

സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനാലായിരത്തിലധികം നിയമ ലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യകത്മാക്കി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പഴുതടച്ച സംയുക്ത പരിശോധനകളാണ് രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയില്‍ പതിനാലായിരത്തിലധികം നിയമ ലംഘകര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യകത്മാക്കി.

താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി പഴുതടച്ച സംയുക്ത പരിശോധനകളാണ് രാജ്യത്തിൻറ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. താമസരേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി ജ്യത്തേക്ക് നുഴഞ്ഞു കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. ഇതിനികം പിടിയിലായ പന്ത്രണ്ടായിരിത്തോളം പേരെ രാജ്യത്ത് നിന്നും സ്വദേശത്തേക്ക് തിരിച്ചയച്ചയയും മന്ത്രാലയം അറിയിച്ചു.

8058 ഇഖാമ നിയമ ലംഘകരും 4283 അതിർത്തി സുരക്ഷാചട്ട ലംഘകരും 2399 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തിവഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 832 പേരും അറസ്റ്റിലായി. പിടിയിലായവരിൽ 53 ശതമാനം യമനികളും 44 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റ് രാജ്യക്കാരുമാണ്.

Story Highlights: More than thousand law breakers arrested in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top