Advertisement

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

January 9, 2023
Google News 2 minutes Read
buffer zone issue is in niyamasabha today

സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെും ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. 30 മുതല്‍ 35 ശതമാനം വരെ വര്‍ധനയ്ക്കാണ് ശുപാര്‍ശ. നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സി.എന്‍ രാമചന്ദ്രന്‍ നായര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു.

2018 ല്‍ മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്ന് 97429 രൂപയായും എം.എല്‍.എമാരുടേത് 39500 ല്‍ നിന്ന് 70000 രൂപയുമായാണ് വര്‍ധിപ്പിച്ചത്. ഇതില്‍ 35 ശതമാനം വരെ വര്‍ധനയാണ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ശമ്പളത്തിന്റെ വലിയൊരു ശതമാനം കാര്‍, ട്രെയിന്‍- വിമാനയാത്ര, ചികിത്സ വീട് ഉള്‍പ്പടെയുള്ള അലവന്‍സുകളാണ്. മന്ത്രിമാര്‍ക്ക് സ്റ്റേറ്റ് കാറിലെ യാത്രയ്ക്ക് തിരുവനന്തപുരത്തും അതിനോട് ചേര്‍ന്നുള്ള 8 കിലോമീറ്റര്‍ പരിധിയിലും 17000 രൂപയുടെ ഇന്ധനമാണ് ലഭിക്കുന്നത്.

മറ്റ് സ്ഥലങ്ങളില്‍ കിലോമീറ്ററിന് 15 രൂപയാണ് ബാറ്റ്. അതേസമയം എം.എല്‍.എമാര്‍ക്ക് ശമ്പളം എന്ന പേരില്‍ നല്‍കുന്നത് 2000 രൂപയാണ്. എന്നാല്‍ മണ്ഡലം അലവന്‍സായി 25000 രൂപയും ഫോണ്‍വാടക ഇനത്തില്‍ 11000 രൂപയും യാത്രാബത്തയായി 20000 രൂപയും എം.എല്‍.എമാര്‍ക്ക് ലഭിക്കും. ഇതിന് പുറമെ ഇന്‍ഫര്‍മേഷന്‍ അലവന്‍സായ 4000 രൂപയും സല്‍ക്കാരത്തിനുള്ള 8000 രൂപയുടെ അലവന്‍സ് കൂടി ചേര്‍ത്താണ് 70000 രൂപ ശമ്പളം നല്‍കുന്നത്.

ദൈനംദിന ചെലവുകള്‍ വര്‍ധിച്ചതും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന സാമാജികരുടെ ആവശ്യം ഉയര്‍ന്നതോടെയാണ് കമ്മിഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. കമ്മിഷവന്‍ റിപ്പോര്‍ട്ട് പ്രാകരം ടി.എ അടക്കമുള്ള അലവന്‍സുകളിലാണ് വര്‍ധന ശുപാര്‍ശ ചെയ്തിട്ടുള്ളത്. ട്രാവല്‍ അലവന്‍സ് കിലോമീറ്ററിന് 15 രൂപയില്‍ നിന്ന് 20 രൂപയാക്കാനും നിര്‍ദ്ദേശമുണ്ട്.

Story Highlights: salaries of ministers and mla’s should be increased

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here