വർക്കലയിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനതപുരം വർക്കല പുത്തൻചന്തയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവർമെന്റ മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ്(16) വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പഠിക്കാൻ മിടുക്കിയായിരുന്ന ആര്യയ്ക്ക് ക്രിസ്മസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞിരുന്നു. ഇതിൽ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി പി.ടി.എ അധികൃതരും അധ്യാപകരും പറഞ്ഞു. ജയകൃഷ്ണൻ, രത്നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആര്യാകൃഷ്ണ. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വൈകുന്നേരം 6 മണിയോടെ വീട്ടിൽ എത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്.
ഫാനിൽ തുങ്ങിയ നിലയിൽ ആയിരുന്ന മൃതദേഹം കഴുത്തിലെ കുരുക്ക് അഴിഞ്ഞു സഹോദരന്റെ മുന്നിൽ തന്നെ വീഴികയായിരുന്നു. കുട്ടിയെ വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Story Highlights: Student found dead in Varkala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here