Advertisement

‘ഹോളോകോസ്റ്റ്’ യുഎഇ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോർട്ട്

January 9, 2023
2 minutes Read

യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തുടനീളമുള്ള പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ ചരിത്ര ക്ലാസുകളിൽ ഹോളോകോസ്റ്റിനെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങുമെന്ന് റിപ്പോർട്ട്. യുഎസിലെ എംബസിയെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പാഠ്യപദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും എംബസി നൽകിയിട്ടില്ല. അതേസമയം എമിറേറ്റ്സിലെ വിദ്യാഭ്യാസ അധികാരികൾ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് വിവരം.

“ചരിത്രപരമായ അബ്രഹാം ഉടമ്പടിയുടെ പശ്ചാത്തലത്തിൽ, യുഎഇ പ്രൈമറി, സെക്കൻഡറി സ്കൂളുകൾക്കുള്ള പാഠ്യപദ്ധതിയിൽ ഹോളോകോസ്റ്റ് ഉൾപ്പെടുത്തും,” ബഹ്റൈൻ, മൊറോക്കോ എന്നിവയ്‌ക്കൊപ്പം യുഎഇയുടെ നോർമലൈസേഷൻ കരാറിനെ പരാമർശിച്ച് എംബസി ഒരു ട്വീറ്റിൽ പറഞ്ഞു. ജറുസലമിലെ ഇസ്രയേലിന്റെ ഔദ്യോഗിക ഹോളോകാസ്റ്റ് മെമ്മോറിയൽ യാദ് വാഷെമുമായി സഹകരിച്ച് പ്രൈമറി, സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് പദ്ധതി.

ഈ ആഴ്ച അബുദാബിയിൽ നടക്കുന്ന നെഗേവ് ഫോറം വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. ബഹ്‌റൈൻ, ഈജിപ്ത്, ഇസ്രായേൽ, മൊറോക്കോ, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.

Story Highlights: UAE to begin teaching about Holocaust in history classes in schools

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top