‘തെറ്റിദ്ധാരണയാണ്, അത് മാറ്റട്ടെ’; വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി കായികമന്ത്രി

പണമില്ലാത്തവർ സ്റ്റേഡിയത്തിലെത്തി ക്രിക്കറ്റ് മത്സരം കാണണ്ട എന്ന വിവാദ പ്രസ്താവനയിൽ വിശദീകരിച്ച് കായികമന്ത്രി വി അബ്ദുറഹിമാൻ. തെറ്റിദ്ധാരണയാണ് ഇതെന്നും അത് മാറ്റട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെസിഎ ഇതിൽ നിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും കായികവികസനത്തിനു വേണ്ടി അവർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“അവര് ചോദിച്ചത്, രൂക്ഷമായ വിലക്കയറ്റമാണ്. അപ്പോൾ ഇത്രയും കൂടുതൽ ടാക്സ് വാങ്ങാമോ? വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്. ടിക്കറ്റും കളിയും അതും കൂടി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. അവിടെയും ഇത് തന്നെയാണ്. ഈ കാര്യങ്ങൾ തന്നെയാണ്. അപ്പൊ എനിക്ക് തോന്നുന്നു തെറ്റായ ഒരു ധാരണ ഉണ്ടായതായിരിക്കാം. ആ രീതിയില് എനിക്ക് ഞാൻ ഇതേവരെ സംസാരിച്ചിട്ടില്ല. അതെനിക്കറിയാം. പക്ഷേ ഏതായാലും അങ്ങനെ ആരെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റണം. അസോസിയേഷൻ ഉയർന്ന ടിക്കറ്റ് നിരക്കാണ്. ഈ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. അതോടൊപ്പം തന്നെ കോടിക്കണക്കിന് രൂപ ഇവർക്ക് ഇതിൽ നിന്ന് ലാഭം ലഭിക്കുന്നുണ്ട്. കേരളത്തിലെ കായിക വികസനത്തിന് ഒരു പണം പോലും അവര് ചെലവഴിക്കുന്നില്ല. ക്രിക്കറ്റ് പരിശീലനം വരെ അവര് ചിലര് നടത്തുന്നില്ല. ഇതൊക്കെ ശരിയാണല്ലോ. ഇതേ കാര്യം ഇതിൻ്റെ തലേദിവസം ഞാൻ ദേശാഭിമാനിയിൽ കൃത്യമായിട്ട് ഒരു ആർട്ടിക്കിൾ എഴുതിയിട്ടുണ്ട്. അത് വായിച്ചാൽ അറിയാം യഥാർത്ഥത്തിൽ ഞാൻ പറഞ്ഞതെന്താണെന്ന്. എല്ലാ ഗ്രൗണ്ടും എല്ലാവർക്കും തുറന്നു കൊടുക്കണം എന്നുള്ള ഒരാളാണ് ഞാൻ. ഞാൻ അതിനു വേണ്ടിയിട്ടാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപ്പൊ ഈ മെയിൻ്റനൻസിന് പണമില്ലാത്തതുകൊണ്ടാണ് ഇതിന് ചെറിയ ഫീ ഒക്കെ ഈടാക്കി വരുന്നത് സത്യത്തിൽ. അതാണ് ഇതിൻ്റെ കാര്യം.”- മന്ത്രി പറഞ്ഞു.
Story Highlights: abdurahiman minister response karyavattom match
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here