എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ; സംഭവം കണ്ണൂരിൽ

എട്ട് വയസ്സുകാരിക്ക് നേരെ പീഡന ശ്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂരിലെ തലശേരിയിലാണ് സംഭവം. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് (62) ആണ് അറസ്റ്റിലായത്. പള്ളി കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ ബന്ധുക്കളും കഴിഞ്ഞ ദിവസം മദ്രസ അധ്യാപകനെതിരെ തലശേരി പൊലീസിൽ പരാതി നൽകിയിരുന്നു. പോക്സോ വകുപ്പ് അനുസരിച്ചാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ( Madrasah Teacher arrested in POCSO case kannur ).
Read Also: മാസ വാടക 2,46,59,700 രൂപ ! 17 മുറികൾ; റൊണാൾഡോയുടെ സൗദിയിലെ താമസസ്ഥലം അമ്പരപ്പിക്കും
2022 ഡിസംബറിലും വർക്കലയിൽ പോക്സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിലായിരുന്നു. മദ്രസയിൽ പഠനത്തിനെത്തിയ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലായിരുന്നു അറസ്റ്റ്. കടയ്ക്കൽ കുമ്മിൾ മങ്കാട് ദാറുൽ നജാദിൽ സലാഹുദീൻ(50) ആണ് അയിരൂർ പൊലീസിന്റെ പിടിയിലായത്.
പെൺകുട്ടി പഠിക്കാനായി മദ്രസയിൽ എത്തിയപ്പോഴാണ് അധ്യാപകൻ പീഡനത്തിന് ഇരയാക്കിയത്. തുടർന്ന് സ്കൂളിൽ എത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്.
Story Highlights: Madrasah Teacher arrested in POCSO case kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here