ഈ വർഷത്തെ ഹജ്ജിനായി സൗദിയിലുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാം

ഈ വർഷത്തെ ഹജ്ജിനായി സൗദിയിലുള്ളവർക്ക് ജൂൺ 25 വരെ അപേക്ഷിക്കാം. നുസുക് ആപ്ലിക്കേഷൻ വഴിയോ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടതെന്നും നിശ്ചിത തീയതിക്കകം ആഭ്യന്തര ഹജ്ജ് ക്വാട്ട അവസാനിച്ചാൽ പിന്നീട് അപേക്ഷ സ്വീകരിക്കില്ലെന്നും സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യകത്മാക്കി.
ഹജ്ജ് ബുക്കിങ് പൂർത്തിയായാൽ അപേക്ഷകന് മൊബൈലിൽ സന്ദേശമെത്തും. ഇക്കാര്യം സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും പരിശോധിക്കാനാവും. 3,984 റിയാൽ മുതൽ 11,435 റിയാൽ വരെയുള്ള നാല് പാക്കേജുകളാണ് ആഭ്യന്തര ഹാജിമാർക്കായി ഈ വർഷം പ്രഖ്യാപിച്ചിട്ടുള്ളത്. പണം ഒന്നിച്ചോ മൂന്നുഘട്ടമായോ അടക്കാം. പണമടച്ചതിനു ശേഷം ആശ്രിതരെ ചേർക്കാൻ സാധിക്കില്ലെന്നും ബുക്കിങ്ങിന് അപേക്ഷിച്ചാൽ പിന്നീട് ഓൺലൈൻ വഴി റദ്ദാക്കാൻ സാധിക്കില്ലെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
Story Highlights: saudi arabia hajj application june 25
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here