ഡൽഹിയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം

ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ് തീ കൊളുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ( Seven Month Pregnant Woman Burnt In Delhi ).
സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡൽഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷൻ പൊലീസിനോട് ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ മാലിവാൾ ആവശ്യപ്പെട്ടു.
Story Highlights: Seven Month Pregnant Woman Burnt In Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here