നികുതി തട്ടിപ്പ്; ട്രംപ് സിഎഫ്ഒ വീസൽബർഗിന് 5 മാസം തടവ്

ട്രംപ് ഓർഗനൈസേഷൻ നികുതി വെട്ടിപ്പ് കേസിൽ അലൻ വീസൽബർഗിനെ അഞ്ച് മാസത്തെ തടവിന് ശിക്ഷിച്ചു. മാൻഹട്ടനിലെ ന്യൂയോർക്ക് സ്റ്റേറ്റ് കോടതിയിൽ ജസ്റ്റിസ് ജുവാൻ മെർച്ചനാണ് ശിക്ഷ വിധിച്ചത്. 2005 മുതൽ 2021 വരെ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് ആൻഡ് എന്റർടെയ്ൻമെന്റ് ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു 75 കാരനായ വീസൽബർഗ്.
കഴിഞ്ഞ ഓഗസ്റ്റിൽ ട്രംപ് ഓർഗനൈസേഷന്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കുറ്റം സമ്മതിച്ചിരുന്നു. ശിക്ഷയുടെ ഭാഗമായി ഏകദേശം 2 മില്യൺ ഡോളർ നികുതിയും പിഴയും പലിശയും അടച്ച വീസൽബെർഗ് 100 ൽ അധികം ദിവസം ജയിലിൽ കിടക്കേണ്ടി വരും. വീസൽബർഗിനെ ന്യൂയോർക്കിലെ കുപ്രസിദ്ധമായ റൈക്കേഴ്‌സ് ഐലൻഡ് ജയിലിലേക്ക് അയയ്‌ക്കുമെന്നാണ് റിപ്പോർട്ടുകൾ.
അക്രമത്തിനും മയക്കുമരുന്നിനും അഴിമതിക്കും പേരുകേട്ട ജയിൽവാസം വീസൽബർഗിന് എളുപ്പമായിരിക്കില്ല. കഴിഞ്ഞ വർഷം 19 അന്തേവാസികൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്. സിഎഫ്ഒ അല്ലെങ്കിലും ട്രംപ് ഓർഗനൈസേഷനിൽ നിന്നുള്ള ശമ്പളത്തോടുകൂടിയ അവധിയിൽ വീസൽബർഗ് തുടർന്നു. അതേസമയം വീസൽബർഗിൻ്റെ നികുതി തട്ടിപ്പിൽ ട്രംപ് ഓർഗനൈസേഷൻ ഉത്തരവാദിത്തം വഹിക്കുന്നില്ലെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Longtime Trump CFO Weisselberg gets 5 months in jail in tax fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here