യുഎഇയില്‍ മഴ തുടരുന്നു; വടക്കുകിഴക്കന്‍ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം

യുഎഇയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. താപനില 16 ഡിഗ്രി വരെ താഴ്‌ന്നേക്കും. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാവാനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം കനത്ത മഴയ്ക്കിടെ അപകടകരമായ രീതിയില്‍ സ്റ്റണ്ടിങ് നടത്തിയ 90 വാഹനങ്ങള്‍ ദുബായി പൊലീസ് പിടിച്ചെടുത്തു. അല്‍ റുവൈയ ഏരിയയില്‍ സ്റ്റണ്ടിങ് നടത്തിയ ഡ്രൈവര്‍മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ജീവന്‍ മാത്രമല്ല, മറ്റുള്ളവരുടെ ജീവന് കൂടി അപകടമുണ്ടാക്കുന്ന രീതിയിലാണ് ഇവര്‍ വാഹനമോടിച്ചതെന്ന് പൊലീസ് പറഞ്ഞു.
Story Highlights: rain alert in uae
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here