പുതിയ വേരിയന്റ്: വിമാന യാത്രികർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ദീർഘദൂര വിമാനങ്ങളിൽ യാത്രക്കാർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഇത് സംബന്ധിച്ച് രാജ്യങ്ങൾ നിർദ്ദേശം നൽകണമെന്നും ആവശ്യം. യുണൈറ്റഡ് സ്റ്റേറ്റ്സിൽ കൊവിഡ്-19 ന്റെ ഏറ്റവും പുതിയ ഒമൈക്രോൺ സബ് വേരിയന്റ് ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം.
ദീർഘദൂര വിമാനങ്ങൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കാൻ യാത്രക്കാരെ ഉപദേശിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡ് പറഞ്ഞു. യൂറോപ്പിൽ XBB.1.5 സബ് വേരിയന്റ് കണ്ടെത്തിയവരുടെ എണ്ണം കുറവാണെങ്കിലും, അതിവേഗം പടരുന്നുണ്ടെന്ന് WHO/യൂറോപ്പ് ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
കൊവിഡ് വ്യാപനം തടയുന്നതിന് സാധ്യമായ മാർഗങ്ങൾ സ്വീകരിക്കണം. അതിനർത്ഥം അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന നടത്തണം എന്നല്ല. ഈ ഘട്ടത്തിൽ ഏജൻസി അങ്ങനെ ശുപാർശ ചെയ്തിട്ടില്ലെന്നും അത്തരം വ്യാഖ്യാനങ്ങൾ നൽകരുതെന്നും കാതറിൻ വ്യക്തമാക്കി.
Story Highlights: WHO urges travellers to wear masks as new COVID variant spreads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here