Advertisement

ഇന്ത്യ – സൗദി നിക്ഷേപ സഹകരണം ശക്തമാക്കാന്‍ ഉഭയ കക്ഷി കരാര്‍ ഒപ്പുവെയ്ക്കും

January 12, 2023
Google News 1 minute Read
india-Saudi investment cooperation Bilateral agreement

ഇന്ത്യ – സൗദി നിക്ഷേപ സഹകരണം ശക്തമാക്കാന്‍ കരാര്‍ ഒപ്പുവെക്കുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭാ യോഗത്തിന്റേതാണ് സുപ്രധാന തീരുമാനം. ഇന്ത്യയിലും സൗദിയിലും പരസ്പര നിക്ഷേപം വര്‍ധിപ്പിക്കുന്നതിനാണ് ഉഭയ കക്ഷി കരാര്‍ ഒപ്പുവെക്കുന്നത്.

ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ ഏജന്‍സിയും സൗദി നിക്ഷേപ മന്ത്രാലയവും കരാര്‍ ഒപ്പുവെക്കും. ഇതിനായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹിനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരിക്കുകയാണ്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

രാജ്യത്തെ തൊഴില്‍ മേഖലയില്‍ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദേശീയ നയത്തിനും സൗദി മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
സൗദിയും വിവിധ രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സഹകരണം വര്‍ധിപ്പിക്കുന്നതിനും വിവിധ മന്ത്രാലയങ്ങള്‍ സ്വീകരിച്ച നടപടികളും മന്ത്രിസഭാ യോഗം അവലോകനം ചെയ്തു.

Story Highlights: india-Saudi investment cooperation Bilateral agreement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here