പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച; യുവാവ് കയ്യിൽ മാലയുമായി ബാരിക്കേഡ് മറികടന്നെത്തി

പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കിടെ വൻ സുരക്ഷാ വീഴ്ച. കർണാടക ഹുബ്ബള്ളിയിലാണ് സംഭവം. നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്കിടെ യുവാവ് ബാരിക്കേഡ് മറികടന്നെത്തുകയായിരുന്നു. കയ്യിൽ മാലയുമായി എത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥരാണ് നീക്കിയത്. പ്രധാനമന്ത്രിയെ ഹാരമണിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ( security lapse Narendra Modis road show Karnataka ).
വിമാനത്താവളത്തിൽ നിന്ന് നാഷണൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്ന വേദിയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. വേദിയിലേക്ക് പോകുന്നതിനിടെ ഒരു യുവാവ് മാലയുമായി മോദി സഞ്ചരിച്ച വാഹനത്തിനരികിലേക്ക് ഓടിയടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനെ തുടർന്നാണ് ഇയാൾ പിന്തിരിഞ്ഞത്. ഇതിന് ശേഷം ഇയാളുടെ കയ്യിൽ നിന്ന് പ്രധാനമന്ത്രി മാല വാങ്ങുകയും വാഹനത്തിന് മുകളിലേക്ക് എറിയുകയും ചെയ്തു.
#WATCH | Karnataka: A young man breaches security cover of PM Modi to give him a garland, pulled away by security personnel, during his roadshow in Hubballi.
— ANI (@ANI) January 12, 2023
(Source: DD) pic.twitter.com/NRK22vn23S
കർണാടക മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി, അനുരാഗ് സിങ് താക്കൂർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന നാഷണൽ യൂത്ത് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാനായാണ് പ്രധാനമന്ത്രി മോദി എത്തിയത്.
Story Highlights: security lapse Narendra Modis road show Karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here