Advertisement

എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പരിഹസിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി

January 13, 2023
2 minutes Read

എൽഡിഎഫിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പരിഹസിച്ച് മുസ്ലീം ലീ​ഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദേശ നിക്ഷേപം വൈകി ഉദിച്ച ബുദ്ധിയാണ്. ലോകനിലവാരത്തിലുള്ള യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഉന്നത വിദ്യാഭ്യാസം പരിഷ്‌ക്കരിക്കണമെന്ന് ലീഗ് മുമ്പ് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

അന്ന് അതിനെ എതിർത്തവർക്ക് ഇപ്പോൾ ബുദ്ധി ഉദിച്ചിരിക്കുന്നു. ഇവർക്ക് വൈകി മാത്രേ ബുദ്ധി ഉദിക്കൂയെന്ന് എപ്പോഴും പറയുന്നതാണ്. നേരം വെളുക്കുമ്പോഴേക്കും വണ്ടി പോകും, ആ ബസും മിസ്സാകും എന്നുള്ളത് കഴിഞ്ഞ കാല ചരിത്രമാണ് ഇവിടുത്തെ ഇടതുപക്ഷത്തിന്റെതേന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

Story Highlights: p k kunhalikutty ridicules LDF new education policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top