ഹോവർ പെട്രോളിംഗ് നടത്തുന്ന പൊലീസുകാർക്ക് ഹെൽമെറ്റ് വേണമെന്ന് കമന്റ്; അപ്പോൾ തന്നെ ഹെൽമെറ്റ് നിർദേശിച്ച് പൊലീസ്

ഹോവർ ബോർഡ് ഇലക്ട്രിക് സ്‌കൂട്ടറിൽ പട്രോളിംഗിന് പോകുന്ന പൊലീസുകാർക്ക് ഹെൽമെറ്റ് ഉപയോഗിക്കാനുള്ള നിർദേശം നൽകും. പട്രോളിംഗിനിറങ്ങിയ പൊലീസുകാരുടെ വിഡിയോയ്ക്ക് താഴെ വന്ന കമന്റിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ലോകത്തു എവിടെയും ഹോവർ ബോർഡ് യാത്ര ചെയുന്ന പൊലീസ് അതിന്റെ കൂടെ ഒരു ഹെൽമെറ്റും ധരിക്കാറുണ്ട് , തല കുത്തി വീഴാൻ നല്ല ചാൻസ് ഉള്ള കളി ആണ് മാമാ. നാട്ടുകാരെ ബൈക്ക് ഓടിക്കൽ ഉപദേശം നൽകി വിഡിയോ ഇടുന്ന , വഴിയിൽ നിന്നും ഫൈൻ ഇടുന്ന മാമന്മാർ ആ ഉപദേശത്തിന്റെ കൂടെ ഈ വീഡിയോ കൂടെ ഇട്ടു എന്ത് സന്ദേശം ആണ് ജനത്തിന് നൽകുന്നത് , ഹോവർ ബോർഡ് പോലീസ് എന്ന് ഒന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ തലയിൽ ഹെൽമെറ്റ് ഇല്ലാത്തതു നമ്മുടെ മാമന്മാർക്കു മാത്രം ആണ് കേട്ടോ. – എന്നായിരുന്നു കമന്റ്. പിന്നാലെ കേരള പൊലീസിന്റെ മറുപടിയെത്തുകയായിരുന്നു. ‘തീർച്ചയായും ഹെൽമെറ്റ് ഉപയോഗിക്കാനുള്ള നിർദേശം നൽകും’.
Read Also: കൊച്ചിയിലെ പൊലീസുകാർക്ക് റോന്തു ചുറ്റലിന് ഇനി ‘ഹോവർ ബോർഡുകൾ’
അതേസമയം ഗതാഗത നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്
ഹോവർ ബോർഡ് ഇലക്ട്രിക് സ്‌കൂട്ടർ പട്രോളിംഗ് ആരംഭിച്ചത്. വലിയ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിൽ പൊലീസിന് അനായാസം ഹോവർ ബോർഡിൽ റോന്തുചുറ്റി പട്രോളിങ് നടത്താൻ കഴിയും.
Story Highlights: Police with electric hover patrol
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here