10 സെന്റ് സ്ഥലത്തിനായി വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു

തൃശൂർ അന്തിക്കാട് സ്വത്ത് തട്ടിയെടുക്കാൻ വയോധികയെ സഹോദരൻ്റെ ഭാര്യയും മകളും ചേർന്ന് തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് മർദിച്ചു.ചാഴൂർ സ്വദേശിനിയും അവിവാഹിതയുമായ മാങ്ങാടി വീട്ടിൽ അമ്മിണി (75)ക്കാണ് മർദനമേറ്റത്. ഭക്ഷണവും വെള്ളവും ചോദിച്ചപ്പോഴാണ് ക്രൂര മർദ്ദനം ഉണ്ടായത്. ( two arrested for attacking elderly woman Thrissur ).
അവശനിലയിലായ വയോധികയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മിണി അമ്മയുടെ സഹോദരൻ്റെ ഭാര്യ ഭവാനിയെയും മകൾ കിനയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മിണിയുടെ പേരിലുള്ള 10 സെൻ്റ് പുരയിടം സ്വന്തം പേരിൽ ആക്കി തരണമെന്നാവശ്യപെട്ടു കൊണ്ടായിരുന്നു ക്രൂരമായ മർദ്ദനം.
വീടിന് പുറകിലുള്ള മേൽക്കൂര നശിച്ച തൊഴുത്തിൽ ചങ്ങലക്കിട്ട് ഇവരെ ക്രൂര മർദ്ദനത്തിനിരയാക്കിയതായി പൊലീസ് വെളിപ്പെടുത്തുന്നു.
ഒരു മാസത്തോളമായി തുടരുന്ന മർദ്ദനത്തിൽ ചങ്ങലയിൽ കൊരുത്ത് വൃദ്ധയുടെ കാലിൻ്റെ കണ്ണി പഴുത്ത നിലയിലാണ്.
Story Highlights: two arrested for attacking elderly woman Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here