വി.ഡി. സതീശനെതിരെ പ്രകടനം നടത്തിയ ഐ എൻ ടി യു സി നേതാവിന് സ്വീകരണം നൽകുന്നത് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പ്രകടനം നടത്തിയ ഐ എൻ ടി യു സി നേതാവിന് സ്വീകരണം നൽകാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചങ്ങനാശേരിയിലെ ഐ എൻ ടി യു സി നേതാവ് പി.പി. തോമസിന് നൽകുന്ന സ്വീകരണ സമ്മേളനമാണ് നാളെ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുക. ( welcome program to pp thomas ramesh chennithala Inagurator ).
കോൺഗ്രസ് പോഷക സംഘടനയല്ല ഐഎൻടിയുസി എന്ന സതീശന്റെ പ്രസ്താവന മുൻപ് വലിയ വിവാദമായിരുന്നു. ഈ പ്രസ്താവനയ്ക്ക് എതിരെ ഐ എൻ ടി യു സി നേതാവ് പി പി തോമസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഏപ്രിലിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനു നേതൃത്വം നൽകിയ പി.പി. തോമസിനെ സംസ്ഥാന സെക്രട്ടറി ആയി ഉയർത്തിയിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് പി.പി. തോമസിന് സ്വീകരണം നൽകുന്ന പരിപാടിയുടെ ഉദ്ഘാടകനായി രമേശ് ചെന്നിത്തല എത്തുന്നത്.
സ്വീകരണ സമ്മേളനത്തിൽ കെ സി ജോസഫും കൊടിക്കുന്നിൽ സുരേഷും ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പി പി തോമസിന്റെ നേതൃത്വത്തിൽ തനിക്കെതിരെ പ്രകടനം നടത്തിയവർക്കെതിരെ സതീശൻ നടപടി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല. സ്വീകരണ ചടങ്ങിന്റെ പോസ്റ്ററിൽ കെ സി ജോസഫും കൊടിക്കുന്നിൽ സുരേഷും ഉൾപ്പടെയുള്ള നേതാക്കളുടെ ഫോട്ടോയും വെച്ചിട്ടുണ്ട്.
Story Highlights: welcome program to pp thomas ramesh chennithala Inagurator
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here