Advertisement

കഞ്ചാവാല കേസ്: അന്വേഷണത്തില്‍ വീഴ്ച വരുത്തിയ 11 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

January 14, 2023
2 minutes Read

ഡല്‍ഹി കഞ്ചാവാല കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ 11 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കണ്‍ട്രോള്‍ റൂം, പിക്കറ്റ് ചുമതലകളില്‍ ഉണ്ടായിരുന്നവര്‍ക്കാണ് സസ്‌പെന്‍ഷന്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. (11 Delhi cops suspended in Kanjhawala case)

പെണ്‍കുട്ടി കാറിനടിയില്‍ കുടുങ്ങിയ വിവരം ദ്യക്‌സാക്ഷികള്‍ വിളിച്ചറിയിച്ചിട്ടും അവഗണിച്ചുവെന്നാണ് പോലീസിനെതിരെ ഉയര്‍ന്ന ആരോപണം. പുതുവത്സര ദിനമായിട്ടും മതിയായ പരിശോധന നടത്തി വാഹനം കണ്ടെത്താന്‍ കഴിയാത്തതും നടപടിക്ക് കാരണമായി. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍മാര്‍, നാല് ഹെഡ്‌കോണ്‍സ്റ്റബിള്‍, ഒരു കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ആഭ്യന്തരമന്ത്രി നേരിട്ടിടപ്പെട്ട വിഷയത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് അന്വേഷിച്ച ചുമതല നല്‍കിയത്.സംഭവ ദിവസം രാത്രിയില്‍ ഡ്യൂട്ടിക്ക് വിന്യസിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ വിശദ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് ഡല്‍ഹി പോലീസ് ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ചത്. പുതുവര്‍ഷ ദിനത്തില്‍ പുലര്‍ച്ചെയാണ് മദ്യലഹരിയില്‍ 5 യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അഞ്ജലി സിങ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ട് 12 കിലോമീറ്ററോളം വലിച്ചിഴച്ചത്. സംഭവത്തില്‍ ഗുജറാത്തില്‍ നിന്നുള്ള ഫോറന്‍സിക്ക് സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: 11 Delhi cops suspended in Kanjhawala case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top