തരൂർ ആരുടെയും ഇടം മുടക്കില്ല, സംസ്ഥാന കോൺഗ്രസിൽ ഇടം നൽകണം; കെ.എസ് ശബരീനാഥൻ

സംസ്ഥാന കോൺഗ്രസിൽ തരൂരിന് ഇടം നൽകണമെന്ന് യൂത്ത്കോൺഗ്രസ് ഉപാധ്യക്ഷൻ കെ എസ് ശബരിനാഥൻ. ശശി തരൂരിന്റെ ജനസ്വാധീനം കോൺഗ്രസ് ഉപയോഗപ്പെടുത്തണം. തരൂർ ആരുടെയും ഇടം മുടക്കില്ല. എല്ലാവർക്കും ഇടമുള്ള പാർട്ടിയാണ് കോൺഗ്രസ്. തരൂരിന്റെ പരിപാടികളിലെ യുവസാന്നിധ്യം വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം മതസാമുദായിക നേതാക്കളെ സന്ദർശിച്ച് ശശി തരൂർ എംപി മലബാർ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിലെത്തി നിൽക്കുകയാണ്. മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കേണ്ടത് പാർട്ടിയും ജനങ്ങളുമാണെന്നു തരൂർ പറഞ്ഞു. മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞതാണ്. അതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കെഎൻഎം പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി എന്നിവരെയാണ് ഇന്നലെ തരൂർ സന്ദർശിച്ചത്.
Story Highlights: K S Sabarinathan About Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here