Advertisement

വിസാ സ്റ്റാമ്പിംഗിന് സൗദി അറ്റസ്റ്റേഷന്‍ ആവശ്യമില്ല: മുംബൈ കോണ്‍സുലേറ്റ്

January 14, 2023
Google News 3 minutes Read

ഇന്ത്യന്‍ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സൗദി നയതന്ത്ര കാര്യാലയങ്ങള്‍ വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലെന്ന് മുംബൈ കോണ്‍സുലേറ്റ്. ഇതോടെ പ്രൊഫഷണല്‍ വിസ സ്റ്റാമ്പിംഗ് ഉള്‍പ്പെടെ നടപടിക്രമം വേഗത്തിലാകും. (Saudi attestation not required for visa stamping says Mumbai Consulate)

സൗദിയില്‍ ഇന്ത്യക്കാര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നോട്ടറിയും ആഭ്യന്തര മന്ത്രാലയവും അറ്റസ്റ്റ് ചെയ്തതിന് ശേഷം ഇന്ത്യയിലെ സൗദി എംബസി സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു ചട്ടം. ഇത് ആവശ്യമില്ലെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

മറ്റൊരു രാജ്യത്ത് ഉപയോഗിക്കുന്നതിന് ഒരു പ്രമാണം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഹേഗ് കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരമാണ് നടപടി. ഇന്ത്യയും സൗദിയും ഹേഗ് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വീണ്ടും സാക്ഷ്യപ്പെടുത്തല്‍ ആവശ്യമില്ലെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയത്.

വിദ്യാഭ്യാസ യോഗ്യതകള്‍, കോടതി ഉത്തരവുകള്‍, ജനനമരണ സര്‍ട്ടിഫിക്കേറ്റുകള്‍ എന്നിവയെല്ലാം വീണ്ടും അറ്റസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല. സൗദിയിലേക്കുളള പ്രൊഫഷണല്‍ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് ഇന്ത്യന്‍ അധികൃതര്‍ അറ്റസ്റ്റ് ചെയ്ത രേഖകള്‍ സൗദിയിലെ നയതന്ത്ര കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യുന്നതിന് യൂണിവേഴ്‌സിറ്റികളിലേക്ക് അയക്കും. ഇതിന് കാലതാസം നേരിട്ടിരുന്നു. പുതിയ തീരുമാനം വന്നതോടെ വിസ സ്റ്റാമ്പിംഗ് വേഗത്തിലാകും.

Story Highlights: Saudi attestation not required for visa stamping says Mumbai Consulate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here