കൊല്ലത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മരിച്ചവര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. (two died in kollam in an accident)
രാത്രി 8.30 ഓടെയാണ് അപകടമുണ്ടായത്. നീണ്ടകര താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ബസില്‍ നിന്നും ഇറങ്ങിയവര്‍ ഓട്ടോറിക്ഷയിലേക്ക് കയറിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. തെറ്റായ ദിശയിലൂടെ ലോറി വരുന്നത് കണ്ട് വാഹനം ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ തന്നെ ലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറിയുടെ അടിയില്‍പ്പെട്ട ഓട്ടോറിക്ഷ ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റിരുന്ന ഓട്ടോ ഡ്രൈവര്‍ ആല്‍ബിന്‍ എന്നയാള്‍ നിലവില്‍ അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
Story Highlights: two died in kollam in an accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here