യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം

സാധാരണ സന്ദർശക വീസയിലാണ് യുഎഇയിൽ മലയാളികൾ ജോലി തേടാനായി എത്തുന്നത്. എന്നാൽ യുഎഇയിൽ തൊഴിൽ തേടാനും താത്കാലിക ജോലിക്കും സ്ഥിരം വീസ നേടാം. ( uae work visa )
കമ്പനികൾക്ക് അവരുടെ നിലവാരം അനുസരിച്ച് തൊഴിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസയ്ക്ക് അപേക്ഷിക്കുന്ന കമ്പനി ഏത് പട്ടികയിൽ ഉൾപ്പെടും എന്നതടിസ്ഥാനമാക്കിയാണ് നിരക്ക്. തൊഴിൽ വീസകൾ പല തരമുണ്ട്.
ആദ്യം വർക്ക് പെർമിറ്റ്. വിദേശങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റിന്റെ കാലാവധി രണ്ട് വർഷമാണ്. മറ്റൊന്ന് വീസ മാറ്റ് വർക്ക് പെർമിറ്റാണ്. രാജ്യത്തിനകത്തുള്ള തൊഴിലാളി ആദ്യത്തെ കമ്പനി വിട്ട് പുതിയ കമ്പനിയിലേക്ക് മാറാനായി വ്യവസ്ഥകളോടെ നൽകുന്നതാണ് ഈ വീസ. രണ്ട് വർഷമാണ് ഇതിന്റേയും കാലാവധി.
മൂന്നാമത് ആശ്രിത വീസയിൽ കഴിയുന്നവർക്കുള്ള വർക്ക് പെർമിറ്റാണ്. രണ്ട് വർശമാണ് ഇതിന്റെ കാലാവധി. ഏതെങ്കിലും നിശ്ചിത പദ്ധതികളുടെ പൂർത്തീകരണത്തിന് വേണ്ടി വിദേശത്ത് എത്തുന്നവർക്ക് എടുക്കാൻ പറ്റിയ വീസയാണ് മിഷൻ വീസ.
ഈ വീസകൾക്കെല്ലാം അപേക്ഷിക്കുന്ന വ്യക്തി 18 വയസ് പൂർത്തിയാക്കിയിരിക്കണം. 18 വയസിന് താഴെയുള്ള 15 ന് വയസിന് മുകളിലുള്ള കൗമാരക്കാർക്കായുള്ള വീസയും ലഭ്യമാണ്.
Story Highlights: uae work visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here