വിശ്വസുന്ദരിയായി അവസാന റാംപ് വാക്ക്; കരച്ചിലടക്കി ഹർണാസ് സന്ധു

വിശ്വസുന്ദരി മത്സര വേദിയിൽ കരച്ചിലടക്കി 2021 ലെ വിശ്വസുന്ദരി ഹർണാസ് സന്ധു. വിശ്വസുന്ദരിയായുള്ള അവസാന റാംപ് വാക്കിനിടെയാണ് ഹർണാസിന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയത്. ( harnaz sandhu cries takes final ramp walk )
വിശ്വ സുന്ദരിയായി തെരഞ്ഞെടുക്കപ്പെടുന്ന പുതിയ വ്യക്തിയെ കിരീടം അണിയിക്കുന്നത് പോയ വർഷത്തെ വിശ്വ സുന്ദരിയാണ്. ഇതിന് വേണ്ടിയാണ് ഹർണാസ് സന്ധു വേദിയിലെത്തിയത്. വികാരാധീതയായ ഹർണാസ് നടക്കുന്നതിനിടെ കാൽ ഇടറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
Read Also: സെക്കൻഡ് ഹാൻഡ് കടയിൽ കണ്ട വസ്ത്രം അണിഞ്ഞ് ആദ്യ മത്സരം; ഇന്ന് വിശ്വ സുന്ദരി
Hold back tears as @HarnaazKaur takes the stage one last time as Miss Universe! #MISSUNIVERSE pic.twitter.com/L0PrH0rzYw
— Miss Universe (@MissUniverse) January 15, 2023
കറുത്ത ഗൗണിൽ സുസ്മിത സെന്നിന്റെ മുഖം ആലേഖനം ചെയ്ത ഗൗണാണ് ഹർണാസ് അണിഞ്ഞിരുന്നത്. 1994 ൽ ഇന്ത്യയ്ക്ക് ആദ്യമായി വിശ്വസുന്ദരി പട്ടം നേടിക്കൊടുത്ത വ്യക്തിയാണ് സുസ്മിത സെൻ. അവർക്ക് ആദരമർപ്പിക്കാനായിരുന്നു ഉടുപ്പിൽ മുഖം വരച്ച് ചേർത്തത്.
Story Highlights: harnaz sandhu cries takes final ramp walk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here