കെ.എസ്.ആർ.ടി.സി ബസിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ – തണ്ണീർമുക്കം റോഡിൽ കോമളപുരം ജംഗ്ഷന് സമീപം കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് പത്താം ക്ളാസ് വിദ്യാർത്ഥിനി മരിച്ചു. ട്യൂഷനു പോവുകയായിരുന്ന വിദ്യാർത്ഥിനിയാണ് അപകടത്തിൽ മരിച്ചത്. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി മണ്ണഞ്ചേരി 21-ാം വാർഡ് പനയ്ക്കൽ പള്ളിക്കു സമീപം ഇടത്തിണ്ണയിൽ സഫ്ന സിയാദാണ് (15) മരിച്ചത്.
Read Also: 14 വയസുകാരിയെ പീഡിപ്പിച്ച കെ.എസ്.ആർ.ടി.സി വെഹിക്കിൾ സൂപ്പർവൈസർ അറസ്റ്റിൽ
ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അപകടം. കോമളപുരത്തെ സ്വതന്ത്ര കോളേജിലേക്കു പോകാൻ സ്വകാര്യ ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ, ഈ ബസിനെ മറികടന്നു വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് വിദ്യാർത്ഥിനിയെ ഇടിക്കുകയായിരുന്നു.
സഫ്ന സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആലപ്പുഴ നോർത്ത് പൊലീസെത്തി മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കബറടക്കം ഇന്ന് ഉച്ചയ്ക്ക് മണ്ണഞ്ചേരി പടിഞ്ഞാറെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
Story Highlights: KSRTC bus accident 10th class student died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here