ആലപ്പുഴയിലെ നഗ്ന ദൃശ്യ വിവാദം; പരാതി പൊലീസിന് കൈമാറാതെ സിപിഐഎം

ആലപ്പുഴയിലെ നഗ്ന ദൃശ്യ വിവാദത്തിൽ പരാതി പൊലീസിന് കൈമാറാതെ സിപിഐഎം. ക്രിമിനൽ കുറ്റമായിട്ടും പാർട്ടി നടപടിയിൽ മാത്രം ഒതുക്കാൻ ശ്രമം. പൊലീസിൽ പരാതി നൽകേണ്ടത് പാർട്ടിയല്ല, പരാതിക്കാർ എന്ന് ജില്ല നേതൃത്വം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളിൽ പാർട്ടി യാതൊരു മന ചാഞ്ചല്യത്തിന്റെയും ആവശ്യമില്ലെന്ന് പോളിറ്റ് ബ്യുറോ അംഗം എം എ ബേബി പറഞ്ഞു. പാർട്ടിക്ക് ഉറപ്പുള്ള കാര്യമാണ് അത് ജനങ്ങളോട് പറയണം. പൊലീസിന് പരാതി നൽകേണ്ട വിഷയത്തിൽ ജില്ല നേതൃത്വമാണ് പ്രതികരിക്കേണ്ടത് എന്നും എം എ ബേബിട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: നഗ്നദൃശ്യ വിവാദം: ആലപ്പുഴ സിപിഐഎമ്മിൽ അച്ചടക്ക നടപടി
അതേസമയം സഹപ്രവര്‍ത്തകയുടേത് ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ സൂക്ഷിച്ചെന്ന ആരോപണം നേരിടുന്ന ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ പി സോണയെ സിപിഎം പുറത്താക്കി. അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് ആണ് നടപടി സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റുകാരന്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്തുനിന്നുണ്ടായ് എന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.
Story Highlights: Nude video controversy CPI(M)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here