Advertisement

അബുദാബിയുടെ ആകാശത്ത് 50,000 വർഷത്തിൽ ഒരു തവണ മാത്രം കാണുന്ന വാൽനക്ഷത്രം

January 15, 2023
Google News 2 minutes Read
once in 50,000 years comet found in abu dhabi

അബുദാബിയുടെ ആകാശത്ത് 50,000 വർഷത്തിൽ ഒരു തവണ മാത്രം കാണുന്ന വാൽനക്ഷത്രം തെളിഞ്ഞു. ശനിയാഴ്ച പുലർച്ചെയാണ് വാൽനക്ഷത്രം ദൃശ്യമായതെന്ന് ഇന്റർനാഷ്ണൽ ആസ്‌ട്രോണമി സെന്റർ അറിയിച്ചു. ( once in 50,000 years comet found in abu dhabi )

50,000 വർഷത്തിന് ശേഷം ഇതാദ്യമായാണ് കൊമറ്റ് 2022 ഇ3 ഭൂമിയിൽ ദൃശ്യമാകുന്നത്. 6.5 മാഗ്നിറ്റിയൂടിൽ കാണപ്പെട്ട കൊമറ്റ് 2022 ഇ3 സൂര്യനിൽ നിന്ന് 307 ഡിഗ്രി എതിർ ദിശയിലാണ് കാണപ്പെട്ടത്. ശനിയാഴ്ച കാണാൻ സാധിക്കാത്തവർക്ക് ഫെബ്രുവരി 1 മുതൽ 5 വരെയുള്ള ദിവസങ്ങളിലും കാണാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

വാൽനക്ഷത്രത്തിന്റെ പ്രകാശം കൃത്യമായി പ്രവചിക്കാൻ സാധിക്കില്ലെങ്കിലും, നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയാത്തവർക്ക് ബൈനോകുലർ, ടെലിസ്‌കോപ് എന്നിവയുടെ സഹായത്തോടെ കാണാൻ സാധിക്കുമെന്ന് വിദഗ്ധർ പറഞ്ഞു.

യുഎഇയിൽ ശനിയാഴ്ച കാണപ്പെട്ട വാൽനക്ഷത്രത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Story Highlights: once in 50,000 years comet found in abu dhabi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here