വനിതാ ഐപിഎൽ; ടീം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും

വനിതാ ഐപിഎൽ ടീം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസർ ഫാമിലിയും. ക്രിക്ക്ബസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഐപിഎലിലിൽ ടീമുകൾ വർധിപ്പിച്ചപ്പോൾ ഗ്ലേസർ ഫാമിലി ബിഡ് സമർപ്പിച്ചിരുന്നെങ്കിലും ഉയർന്ന ലേലത്തുക സമർപ്പിച്ച ആർപിഎസ്ജി ഗ്രൂപ്പും സിവിസി ക്യാപിറ്റൽ പാർട്ണേഴ്സിനും ഫ്രാഞ്ചൈസികൾ ലഭിക്കുകയായിരുന്നു. (womens ipl manchester united)
ടീമിൻ്റെ കളി കാണാൻ ദുബായിലെത്തിയ ഗ്ലേസേഴ്സ് ഫാമിലി പ്രതിനിധി ഫിൽ ഒലിവെർ ഇക്കാര്യം അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുഎഇ ഐഎൽടി-20 ടൂർണമെൻ്റിലെ ഡെസെർട്ട് വൈപേഴ്സ് ടീം ഉടമകളാണ് ഗ്ലേസേഴ്സ് കുടുംബം. ഈ മാസം 25നാണ് വനിതാ ഐപിഎലിൽ ഫ്രാഞ്ചൈസികൾക്കായുള്ള ലേലം നടക്കുക.
Read Also: ‘ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല’; സ്ഥിരീകരിച്ച് സൗരവ് ഗാംഗുലി
ആകെ 10 ഐപിഎൽ ടീമുകളിൽ 8 ടീമുകളും വനിതാ ഐപിഎൽ ടീം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ഫ്രാഞ്ചൈസികൾ ഒഴികെ മറ്റുള്ളവർ വനിതാ ടീമുകളിൽ താത്പര്യം കാണിച്ചിട്ടിട്ടുണ്ട്. ആകെ അഞ്ച് വനിതാ ടീമുകളാണ് ആദ്യ എഡിഷനിൽ ഉണ്ടാവുക. മാർച്ച് ആദ്യ വാരത്തിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.
ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു.
വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.
രാജ്യാന്തര മത്സരങ്ങളിൽ കളിച്ച താരങ്ങൾക്ക് പരമാവധി അടിസ്ഥാന വില 50 ലക്ഷം രൂപയാണ്. 40, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരങ്ങളും ലേലത്തിനെത്തും. രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത താരങ്ങൾക്ക് 20 ലക്ഷവും 10 ലക്ഷവും രൂപയാവും അടിസ്ഥാന വില. രെജിസ്ട്രേഷൻ അവസാനിക്കുമ്പോൾ അഞ്ച് ഫ്രാഞ്ചൈസികൾ ചേർന്ന് അവസാന പട്ടിക തീരുമാനിക്കും.
Story Highlights: womens ipl team manchester united
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here