Advertisement

ഇവിടെ ആർക്കും ഒരു മണിക്കൂറിലധികം ചിലവഴിക്കാൻ സാധിക്കില്ല; ലോകത്തെ ഏറ്റവും നിശബ്ദമായ മുറി…

January 16, 2023
1 minute Read

മൊട്ടുസൂചി നിലത്തുവീണാൽ കേൾക്കാൻ സാധിക്കുന്നപോലെ നിശബ്ദത എന്ന് കേട്ടിട്ടില്ലേ? ശ്വാസമെടുക്കുന്നതുപോലും ഉയർന്ന ശബ്ദമായി തോന്നാറുള്ള ചില നിശബ്ദ നിമിഷങ്ങളിലൂടെയും എല്ലാവരും കടന്നുപോയിട്ടുണ്ടാകും. എന്നാൽ ഹൃദയമിടിപ്പ് പോലും പെരുമ്പറ കൊട്ടുന്നതുപോലെ അനുഭവപ്പെടുന്ന നിശബ്ദമായൊരു സാഹചര്യം അടുത്തറിയാണോ? എങ്കിൽ വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തിന്റെ 87മത്തെ കെട്ടിടത്തിൽ ചെന്നാൽ മതി. ലോകത്തെ ഏറ്റവും നിശബ്ദമായ മുറി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

പ്രതിധ്വനിയില്ല എന്നതാണ് ഈ മുറിയുടെ പ്രത്യേകത. അനെക്കോയ്ക്‌ ചേംബർ എന്നാണ് ഈ മുറി അറിയപ്പെടുന്നത്. ധാരാളം ആളുകൾ മുറി സന്ദർശിക്കാൻ എത്തുമെങ്കിലും ഒരു മണിക്കൂറിലധികം ആർക്കും ഇവിടെ ചിലവഴിക്കാൻ സാധിച്ചിട്ടില്ല. കാരണം പ്രത്യേക രീതിയിലുള്ള ക്രമീകരണങ്ങൾ കാരണം ബോധം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവിടെ അനുഭവിക്കാൻ സാധിക്കുക.

ശബ്ദം അളക്കുന്നത് ഡെസിബെൽ യൂനിറ്റിലാണ്. സാധാരണ രീതിയിൽ ഒരു നിശബ്ദ മുറിയിൽ ക്ലോക്കും മനുഷ്യന്റെ ശ്വാസവുമെല്ലാം കൂടി ചേർന്ന് 10 ഡെസിബെൽ വരും. ഈ മുറിയിലാകട്ടെ അത് മൈനസ് 20 ആണ്. പ്രതിധ്വനിയില്ലാതിരിക്കാൻ ചുറ്റുമുള്ള ശബ്ദങ്ങൾ ആഗീരണം ചെയ്യാൻ സജ്ജമായ ഫോം കൊണ്ടാണ് തറയും ചുവരും പണിതിരിക്കുന്നത്. മാത്രമല്ല, ത്രികോണാകൃതിയിലാണ് ഈ മുറി ഒരുക്കിയിരിക്കുന്നത്.

ശബ്ദം പ്രതിഫലിച്ചാൽ മാത്രമേ നമുക്ക് ചുറ്റും സ്പേസ് ഉണ്ടെന്ന് വ്യക്തമാകൂ. ഈ മുറിയിൽ കയറിയാൽ ആദ്യം ഉമിനീരിന്റെ ശബ്ദവും, ധരിച്ചിരിക്കുന്ന വസ്ത്രം ഉരസുന്ന ശബ്ദവുമൊക്കെ അനുഭവപ്പെടും. പിന്നീട് ഹൃദയമിടിപ്പ് അനുഭവപ്പെടുന്നതോടെ ബോധം നഷ്ടമാകും. മാനസിക നില നിയന്ത്രിക്കാൻ പറ്റുന്നവർക്ക് മാത്രമേ ഈ മുറിയിൽ പിടിച്ച് നിൽക്കാൻ സാധിക്കു എന്നാണ് നിർമിച്ചവർ പറയുന്നത്.

ആറുപാളി കോൺക്രീറ്റും, സ്റ്റീലും ഉപയോഗിച്ചാണ് ഈ മുറി നിർമിച്ചിരിക്കുന്നത്. ഒന്നരവർഷം സമയമെടുത്ത് പൂർത്തിയാക്കിയ ഈ മുറി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത് ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി എന്ന പ്രത്യേകതയോടെയാണ്.

Story Highlights: anechoic chamber

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top