Advertisement

ഗംഗാവിലാസ് ക്രൂസ് കുടുങ്ങിയിട്ടില്ല: യാത്ര മുടങ്ങിയില്ലെന്ന് അധികൃതര്‍

January 16, 2023
Google News 4 minutes Read

ഇന്ത്യയുടെ ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഗംഗാ വിലാസ് ബിഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ വിലാസ് പട്‌നയിലെത്തിയിട്ടുണ്ട്.(iwai denies reports of ganga vilas cruise getting stuck in bihar)

‘ഷെഡ്യൂള്‍ പ്രകാരം മുന്നോട്ടുള്ള യാത്ര തുടരുക തന്നെ ചെയ്യും, നൗക ഛപ്രയില്‍ കുടുങ്ങിയെന്ന വാര്‍ത്ത അല്‍പം പോലും സത്യമല്ല ‘ ഐഡബ്ല്യുഎഐ അധ്യക്ഷന്‍ സഞ്ജയ് ബന്ദോപാധ്യായ ട്വിറ്ററില്‍ കുറിച്ചു.

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഗംഗാനദിയിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കപ്പല്‍ ആഴമേറിയ ഭാഗത്ത് നങ്കൂരമിട്ടശേഷം യാത്രികരെ ബോട്ടുകളില്‍ ചിരാന്ദ് സന്ദര്‍ശിക്കാന്‍ കൊണ്ടുപോയിരിക്കുകയാണെന്ന് അധികൃതര്‍ വിശദീകരിച്ചു. ബിഹാറിലെ ഛപ്രയിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.

ജനുവരി 13 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഗംഗ, മേഘ്‌ന, ബ്രഹ്മപുത്ര നദികളിലൂടെ 51 ദിവസത്തിനുള്ളില്‍ 3,200 കിലോമീറ്ററാണ് നൗക സഞ്ചരിക്കുക. യാത്രയ്ക്കിടെ ചരിത്ര സ്മാരകങ്ങളും ദേശീയോദ്യാനങ്ങളും ഉള്‍പ്പെടെ 50 സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

Story Highlights: iwai denies reports of ganga vilas cruise getting stuck in bihar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here