കാറിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം

കോഴിക്കോട് തൊട്ടിൽപാലത്ത് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് മർദനം.തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവർ കെ നിത്യനന്ദനാണ് മർദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് തടഞ്ഞു നിർത്തിയ സംഘം മർദിക്കുകയായിരുന്നു. ഡ്രൈവർ നിത്യാനന്ദനെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(ksrtc driver got attacked in kuttiyadi)
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ഇന്ന് രാത്രി 7.30നായിരുന്നു സംഭവം ഉണ്ടായത്. മാനന്തവാടിയിൽ നിന്നും കുറ്റ്യാടിയിലേക്ക് വരികെയായിരുന്ന കെഎസ്ആർടിസി ബസ് ആണ് തടഞ്ഞു നിർത്തിയത്. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാറിലെത്തിയ സംഘം ബസിന് കുറുകെ നിർത്തുകയും നിത്യാനന്ദനെ ബസിൽ നിന്നും വലിച്ചിറക്കി മർദിക്കുകയുമായിരുന്നു. ദൃശ്യങ്ങൾ യാത്രക്കാരിൽ ഒരാളാണ് പകർത്തിയത്. മർദിച്ച ശേഷം കാറിലുള്ളവർ സ്ഥലം വിട്ടു. പൊലീസ് ഇവർക്കായുള്ള അന്വേഷണം തുടരുകയാണ്.
Story Highlights: ksrtc driver got attacked in kuttiyadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here