Advertisement

പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം ആരോപിച്ച് ജോഷിമഠില്‍ പ്രതിഷേധം ശക്തം

January 16, 2023
1 minute Read
protest over night at joshimath

ജോഷിമഠില്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിവേചനം ആരോപിച്ച് പ്രതിഷേധവുമായി രാത്രി നാട്ടുകാര്‍ രംഗത്ത് വന്നു. നിരവധി കെട്ടിടങ്ങളിലെ വിള്ളലുകള്‍ വലുതായി. നഗരത്തിലെ മറ്റു രണ്ടു ഹോട്ടലുകള്‍ കൂടി ചെരിഞ്ഞ് അപകടാവസ്ഥയിലായി.

അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് പൊളിക്കാന്‍ ആരംഭിച്ച ഹോട്ടല്‍ മലരിയില്‍, ഹോട്ടല്‍ മൗണ്ടൈന്‍ വ്യൂ എന്നിവയുടെ പിന്‍ഭാഗത്തുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യഘട്ട നഷ്ടപരിഹാരത്തുക ലഭിച്ചില്ല, 12 ദിവസങ്ങളായി പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ മൗനം പാലിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം നടക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാര്‍ പിന്മാറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. കളക്ടര്‍ നേരിട്ട് ചര്‍ച്ച നടത്തുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ അര്‍ദ്ധരാത്രിയോടെയാണ് സമരം അവസാനിപ്പിച്ചത്.

Read Also:ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി; ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴുന്നു

അതേസമയം നഗരത്തിലെ സ്‌നോ ക്രസ്റ്റ്, കോമറ്റ് എന്നീ ഹോട്ടലുകളിലെ വലുതായി ചരിഞ്ഞ അപകടാവസ്ഥയിലായി. 233 കുടുംബങ്ങളെ ഇതുവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 826 കെട്ടിടങ്ങള്‍ അപകടകരമാണെന്ന് മാര്‍ക്ക് ചെയ്തു. ഇതില്‍ 165 എണ്ണം അതീവ അപകടാവസ്ഥയിലാണ്.

Story Highlights: protest over night at joshimath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top