Advertisement

നായ ഓടിച്ചു, രക്ഷപ്പെടാനായി മൂന്നാം നിലയിൽ നിന്ന് ചാടിയ ഫുഡ് ഡെലിവറി ബോയ് മരിച്ചു

January 16, 2023
2 minutes Read

നായ ഓടിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ യുവാവ് ചികിത്സയിലിരിക്കേ മരിച്ചു. ബഞ്ചാര ഹില്‍സിലെ ലുംബിനി റോക്ക് കാസില്‍ അപ്പാര്‍ട്‌മെന്റിലേക്ക് ഓര്‍ഡര്‍ ഡെലിവറി ചെയ്യുന്നതിനായി പോയതായിരുന്നു മുഹമ്മദ് റിസ്വാന്‍. സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായ മുഹമ്മദ് റിസ്വാന് 23 വയസായിരുന്നു.(swiggy delivery boy died in hyderabad)

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

ഫ്ലാറ്റിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഉപഭോക്താവിന്റെ വളര്‍ത്തുനായ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് കുരച്ചുകൊണ്ട് മുന്നോട്ടുവന്നു. ഇതില്‍ ഭയന്ന് അപ്പാര്‍ട്‌മെന്റിന്റെ മൂന്നാം നിലയിൽ നിന്നും ചാടുകയായിരുന്നു റിസ്വാന്‍. തുടര്‍ന്ന് റിസ്വാനെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍( നിംസ്) എത്തിച്ചു. തുടര്‍ന്ന് ശനിയാഴ്ച മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Story Highlights: swiggy delivery boy died in hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top