വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന നിഗമനത്തിലാണ് കേസെടുത്തത്. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ ഇടതു കൈ ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അറ്റുപോയത്. (case against ksrtc driver Student’s hand amputated incident)
ചുള്ളിയോട് അഞ്ചാംമൈലില്‍ വെച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്ന റോഡില്‍ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
റോഡുപണി ഇഴഞ്ഞുനീങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നേരത്തെ തന്നെ വലിയ തോതിലുള്ള പ്രതിഷേധം നിലനിന്നിരുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Story Highlights: case against ksrtc driver Student’s hand amputated incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here