Advertisement

സൗദിയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം; കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 31 കേസുകള്‍

January 17, 2023
Google News 2 minutes Read

സൗദി അറേബ്യയില്‍ കൊവിഡ് ഭീതി ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം. 24 മണിക്കൂറിനിടെ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ 3,701 പരിശോധനകളില്‍ 31 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. (covid cases are decreasing in Saudi arabia)

കഴിഞ്ഞ വര്‍ഷം ജനുവരി 17ന് 5873 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്തതാണ് രാജ്യത്ത് കൊവിഡ് ഭീതി ഒഴിവാക്കിയത്.ചൈനയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒരു മാസത്തിനിടെ അറുപതിനായിരത്തിലധികം ആളുകളാണ് മരിച്ചത്. എന്നാല്‍ സൗദി അറേബ്യയില്‍ ആശങ്കയുടെ ആവ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Read Also: ബഹ്റൈനില്‍ ‘എന്‍.ബി.ആര്‍ ഡിജിറ്റല്‍ സ്റ്റാമ്പ്’ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി

60 വയസിന് മുകളില്‍ പ്രായമുളളവര്‍ക്ക് ആവശ്യമായ വാക്‌സിനേഷന്‍ വിതരണം ചെയ്യാത്തതും പല ഘട്ടങ്ങളില്‍ വകഭേദം സംഭവിച്ച വൈറസുകള്‍ക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ ഇല്ലാത്തതുമാണ് ചൈനയില്‍ കൊവിഡ് വീണ്ടും രൂക്ഷമാകാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പകര്‍ച്ചവ്യാധി കണ്‍സല്‍ട്ടന്റും അണ്ടര്‍ സെക്രട്ടറിയുമായ അബ്ദുല്ല അസീരി പറഞ്ഞു. വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്ത രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: covid cases are decreasing in Saudi arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here