ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കില്ല; യുഎഇ മാനവവിഭവശേഷി മന്ത്രാലയം
യുഎഇയിലെ ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കില്ല. യു.എ.ഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ നടപ്പാക്കുന്ന സ്വദേശിവല്‍ക്കരണത്തിലൂടെ പതിനായിരക്കണക്കിന് സ്വദേശി പൗരന്‍മാര്‍ക്ക് ഇതിനകം ജോലി ലഭിച്ചെന്ന് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ അറിയിച്ചു. (Small companies to remain exempt from Emiratisation targets)
അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സഥാപനങ്ങളില്‍ നിശ്ചിത ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിയമം രാജ്യത്തെ ചെറുകിട സ്വകാര്യ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കില്ലെന്നാണ് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. യു.എ.ഇ മാനവ വിഭവശേഷി, എമിററ്റൈസേഷന്‍ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ അവാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സ്വദേശിവല്‍ക്കരണ നിയമത്തിലൂടെ പതിനായിരക്കണക്കിന് സ്വദേശി പൗരന്‍മാര്‍ക്ക് ഇതിനകം ജോലി ലഭിച്ചെന്ന് മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ അവര്‍ അറിയിച്ചു. നിലവിലെ സ്വദേശിവല്‍ക്കരണനയം മാറ്റാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
അന്‍പതില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ രണ്ട് ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കണമെന്നായിരുന്നു നിയമം. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും അത് നാല് ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. ഫ്രീ സോണ്‍ മേഖലയെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും സ്വദേശികളെ നിയമിക്കാന്‍ കമ്പനികള്‍ ശ്രമിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Story Highlights: Small companies to remain exempt from Emiratisation targets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here