Advertisement

അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ

January 17, 2023
2 minutes Read
UN declared abdul rehman makki as global terrorist

ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപമേധാവി അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. ലഷ്‌കറെ ത്വയ്ബയുടെ സ്ഥാപകനായ ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനാണ് അബ്ദുള്‍ റഹ്‌മാന്‍ മക്കി.(UN declared abdul rehman makki as global terrorist)

2019ല്‍ 35 വര്‍ഷം ജയിലില്‍ കഴിയുന്നതുവരെ ഹാഫിസ് സയീദുമായുള്ള അടുപ്പമായിരുന്നു മക്കിയെ പ്രധാനമായും പ്രശസ്തനാക്കിയത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ആണ് മക്കിയെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ മക്കിയുടെ ആസ്തികള്‍ മരവിപ്പിക്കും. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഉപമേധാവിയും രാഷ്ട്രീയകാര്യ വിഭാഗത്തിന്റെ തലവനുമാണ് മക്കി. ഭീകരപ്രവര്‍ത്തനത്തിനായി ധനസമാഹാരണം നടത്തുകയും യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ജമ്മുകശ്മീരിലടക്കം ഭീകരാക്രമണം ആസൂത്രണം ചെയ്യുകയും ചെയ്തു എന്നാണ് മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Read Also: ജമ്മുകശ്മീരിലെ ഭാരത് ജോഡോ യാത്ര; രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂരിലാണ് മക്കിയുടെ ജനനം. മക്കിയെ അല്‍ ഖ്വയ്ദ ഉപരോധ സമിതിയുടെ പട്ടികയില്‍പ്പെടുത്താനുള്ള ഇന്ത്യയുടെയും യുഎസിന്റെയും സംയുക്ത നിര്‍ദേശം കഴിഞ്ഞ വര്‍ഷം ചൈന തടഞ്ഞിരുന്നു.

Story Highlights: UN declared abdul rehman makki as global terrorist

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top