Advertisement

കണ്ണൂരിൽ മാരക ആയുധങ്ങളുമായി വധശ്രമ കേസിലെ പ്രതി പിടിയിൽ

January 17, 2023
Google News 2 minutes Read

കണ്ണൂർ മനേക്കരയിൽ മാരക ആയുധങ്ങളുമായി യുവാവ് പിടിയിൽ. മൂന്നംഗ സംഘത്തിലെ ഒരാളെ പിടികൂടി.പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എം പി ആസാദിൻ്റെ നേതൃത്വത്തിൽ പൊലീസ് ഓടിച്ചിട്ട്‌ പിടിക്കൂടുകയായിരുന്നു ഒരാളെ. പിടിയിലായത് സിഒടി നസീർ വധശ്രമം ഉൾപെടെ നിരവധി കേസിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികൾക്കായി അന്വേഷണം തുടങ്ങി.(youth arrested with weapons in kannur)

Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍

അതേസമയം തൃശൂരിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടക്കുന്നതിനിടെ വടിവാള്‍ വീശിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസെടുത്തു. വരവൂർ വളവ് മുണ്ടനാട്ട് പീടികയിൽ വീട്ടിൽ പ്രമിത്ത്(27), പുളിഞ്ചോട് പാലത്തുംമുട്ടിക്കൽ വീട്ടിൽ അഭിലാഷ് (25) എന്നിവർക്കെതിരെയാണ് കേസെടുത്തത്. തളി സ്വദേശി അബ്ദുൽ ഹക്കീമിനെയാണ് പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ എരുമപ്പെട്ടി പൊലീസ് കേസെടുത്തു.

Story Highlights: youth arrested with weapons in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here