Advertisement

നടുറോഡില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു; നിര്‍ത്താതെ പോയ വാഹനം കണ്ടെത്താനാകാതെ പൊലീസ്

January 18, 2023
2 minutes Read
girl was hit by car in middle of the road

കോട്ടയം പാലായില്‍ പെണ്‍കുട്ടിയെ കാറിടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനാണ് പരുക്കേറ്റത്. ഇന്നലെയാണ് സംഭവം. അപകടത്തില്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് പൊട്ടലുണ്ട്. നടുറോഡില്‍ സ്‌നേഹയെ കാറിടിച്ച് തെറിപ്പിച്ച ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും വാഹനം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് പാലാ ബൈപാസിനോട് ചേര്‍ന്നുള്ള ജംഗ്ഷനിലാണ് സംഭവമുണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ എതിര്‍ഭാഗത്ത് നിന്ന് വന്ന കാര്‍ പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പെണ്‍കുട്ടി നിലത്തുവീണെങ്കിലും വാഹനം നിര്‍ത്താതെ പോയി. ഇവരെ ആദ്യം പാലായിലെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വൈകുന്നേരത്തോടെ ബന്ധുക്കള്‍ എത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ബന്ധുക്കള്‍ നേരിട്ടാണ് പരാതി നല്‍കിയത്. ഇന്നലെ തന്നെ പൊലീസ് കേസെടുത്തെങ്കിലും ഇടിച്ച കാര്‍ കണ്ടെത്താനായില്ല.

Story Highlights: girl was hit by car in middle of the road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement