യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസ്; പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന

ബഹ്റൈനിൽ നിന്നെത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികൾ വിദേശത്തേക്ക് കടന്നതായി സൂചന. കോഴിക്കോട് മേപ്പയ്യൂർ കാരയാട് സ്വദേശി പാറപ്പുറത്തുമ്മൽ ഷഫീഖിനെയാണ് നാലംഗ സംഘം തട്ടികൊണ്ടു പോയി മർദ്ദിച്ചത്.
Read Also: ബഹ്റൈനിലെ ചരിത്ര പ്രദേശങ്ങൾ ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്യാൻ പദ്ധതിയൊരുക്കി സർക്കാർ
പുള്ളാവൂർ സ്വദേശികളായ മുഹമ്മദ് ഉവൈസ്, മുഹമ്മദ് റഫീസ്, പനക്കോട് മുഹമ്മദ് ഷഹൽ, എസ്റ്റേറ്റ്മുക്ക് സ്വദേശി ആദിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർ കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴി വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചു. ഈ മാസം ഒൻപതിന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ ഷഫീഖിനെ കസ്റ്റംസ് 291 ഗ്രാം സ്വർണവുമായി പിടികൂടിയിരുന്നു. നടപടിക്രമം പൂർത്തിയാക്കി പുറത്തിറങ്ങിയ ഷഫീഖിനെ നാലംഗ സംഘം തട്ടികൊണ്ടു പോയി ലോഡ്ജിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു.
കസ്റ്റംസ് പിടികൂടാത്ത രണ്ട് ക്യാപ്സൂൾ സ്വർണം കൂടിയുണ്ടെന്നും ഇത് ഷഫീഖ് മറ്റാർക്കോ കൈമാറിയെന്നുമായിരുന്നു സംഘത്തിൻ്റെ ആരോപണം. ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ ഷഫീഖ് കാറിൽ നിന്ന് രക്ഷപ്പെട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ വിവരങ്ങൾ ശേഖരിച്ച് വിമാനത്താവളങ്ങളിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകും മുൻപ് തന്നെ പ്രതികൾ കടന്നു കളഞ്ഞതായാണ് സൂചന.
Story Highlights: kidnapping youth by gold smuggling group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here