പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ ആക്രമം, കൈയ്ക്ക് പരുക്കേറ്റ എസ് ഐ ചികിത്സയിൽ

തൃശൂർ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ ആക്രമം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർത്തു. എടവിലങ്ങാട് സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്.(police station and si attacked in kodungallur)
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
ഇന്നലെ രാത്രിയിലാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക സംഭവം നടന്നത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്.ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. കൈയ്ക്ക് പരുക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്.
Story Highlights: police station and si attacked in kodungallur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here