വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്; ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പ് തിയതികള്‍ ഇങ്ങനെ

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയിലെ എല്ലാ മണ്ഡലങ്ങളിലും ഫെബ്രുവരി 16 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മേഘാലയയിലും നാഗാലാന്‍ഡിലും ഫെബ്രുവരി 27 നാണ് വോട്ടെടുപ്പ് നടക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും വോട്ടുകള്‍ മാര്‍ച്ച് 2ന് എണ്ണും. (Tripura votes on Feb 16, Meghalaya, Nagaland on Feb 27)
60 സീറ്റുകള്‍ വീതമുള്ള അസംബ്ലികളുടെ കാലാവധി മാര്‍ച്ച് മാസത്തില്‍ അവസാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലായി 2.28 ലക്ഷം വോട്ടര്‍മാരാണുള്ളത്. കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനുപ് ചന്ദ്ര പാണ്ഡെയും അരുണ്‍ ഗോയലും മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തിരുന്നു. ബോര്‍ഡ് പരീക്ഷകളും സുരക്ഷാ സേനയുടെ നീക്കവും കണക്കിലെടുത്താണ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ഷെഡ്യൂള്‍ തയ്യാറാക്കിയത്.
ബിജെപിയാണ് നിലവില്‍ ത്രിപുരില്‍ അധികാരത്തിലുള്ളത്. മേഘാലയയില്‍ ബിജെപിയുമായി സഖ്യത്തിലാണെങ്കിലും ഇത്തവണയും എന്‍പിപി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്കാകും നേരിടുക. എന്‍ഡിപിപി, ബിജെപി, എന്‍പിഎഫ് എന്നീ പാര്‍ട്ടികളുടെ സഖ്യമായ യുഡിഎയാണ് നിലവില്‍ നാഗാലാന്‍ഡില്‍ ഭരണത്തിലുള്ളത്.
Story Highlights: Tripura votes on Feb 16, Meghalaya, Nagaland on Feb 27
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here