അമൃത്സര്‍ വിമാനത്താവളത്തില്‍ 32 പേരെ ‘മറന്ന്’ വിമാനം ടേക്ക് ഓഫ് ചെയ്തു

ബംഗളൂരുവില്‍ അന്‍പതോളം യാത്രക്കാരെ മറന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ അമൃത്സറിലും സമാന സംഭവം. സിംഗപ്പൂരിലേക്ക് ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം മണിക്കൂറുകള്‍ക്ക് മുന്‍പേ ടേക്ക് ഓഫ് ചെയ്തതോടെ കയറാന്‍ കഴിയാതിരുന്നത് 35 യാത്രക്കാര്‍ക്കാണ്.(Amritsar-Singapore flight takes off without taking 35 passengers)
സ്‌കൂട്ട് എയര്‍ലൈന്‍ വിമാനം രാത്രി 7.55നാണ് പുറപ്പെടേണ്ടിയിരുന്നതെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് പറന്നുയര്‍ന്നത്. ഇതോടെയാണ് വിമാനം പുറപ്പെടുന്ന സമയം അറിയാതെ 35 പേര്‍ക്ക് യാത്ര മുടങ്ങിയത്.
വിമാനത്തില്‍ കയറാന്‍ കഴിയാതിരുന്ന യാത്രക്കാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കി ഒരുക്കി നല്‍കിയെന്ന് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനത്തിന്റെ ടേക്ക് ഓഫ് സമയം മാറ്റിയത് അധികൃതര്‍ അറിയിക്കാത്തതാണ് സംഭവത്തിന് കാരണമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി കെ സേഠ് പറഞ്ഞു. അതേസമയം സമയമാറ്റത്തെ കുറിച്ച് യാത്രക്കാര്‍ക്ക് ഇ-മെയില്‍ വഴി വിവരം അറിയിച്ചിരുന്നെന്നാണ് എയര്‍ലൈന്‍സിന്റെ വിശദീകരണം. സംഭവം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതോടെ വിമാനം തിരികെ എത്തി ഇവരെ സിംഗപ്പൂരിലേക്ക് എത്തിക്കുകയായിരുന്നു.
ഈ മാസം 10നാണ് ബംഗളൂരുവില്‍ അന്‍പത് യാത്രക്കാരെ മറന്ന് ഗോ ഫസ്റ്റ് വിമാനം പറന്നുപൊങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് ഫ്ളൈറ്റിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്ന ബസില്‍ ഉണ്ടായിരുന്ന അന്‍പത് പേരെയാണ് ഫ്ളൈറ്റ് അധികൃതര്‍ മറന്ന് പോയത്. സംഭവത്തില്‍ ഡിജിസിഎ റിപ്പോര്‍ട്ട് തേടിയിരുന്നു.
Read Also: ബംഗളൂരുവിൽ 50 യാത്രക്കാരെ മറന്ന് വിമാനം പറന്നുപൊങ്ങി; വിശദീകരണം തേടി ഡിജിസിഎ
ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ജി8 116 വിമാനത്തിലാണ് സംഭവം. വിമാനത്തിനടുത്തേക്ക് യാത്രക്കാരെ കൊണ്ടുപോയത് നാല് ബസുകളിലായായിരുന്നു. ഇതില്‍ ഒരു ബസിലെ 55 യാത്രക്കാരെയാണ് ഗോ ഫസ്റ്റ് അധികൃതര്‍ മറന്ന് പോയത്.
യാത്രക്കാര്‍ പരാതി നല്‍കിയതിന് പിന്നാലെ നാല് മണിക്കൂറിന് ശേഷം പറന്ന 10 മണിയുടെ ഗോ ഫസ്റ്റ് വിമാനത്തില്‍ യാത്രക്കാരെ ഉള്‍പ്പെടുത്തി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു.
Story Highlights: Amritsar-Singapore flight takes off without taking 35 passengers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here